A 15 year old bowled four overs- all of them maidens and grabbed all the ten wickets.
ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ചർച്ചാവിഷയം ആകാശ് ചൌധരിയെന്ന പതിനഞ്ചുകാരനാണ്. രാജസ്ഥാനില്‍ നിന്നുള്ള ബൌളറായ ആകാള് ഒരു ടിട്വൻറി മത്സരത്തില്‍ ഒരൊറ്റ റണ്‍ പോലും വിട്ടുകൊടുക്കാതെ പത്ത് വിക്കറ്റും വീഴ്ത്തിയാണ് താരമായത്. ജയ്പൂരില്‍ നടന്ന ആഭ്യന്തര ടിട്വൻറി മത്സരത്തിലാണ് ഇടങ്കയ്യൻ മീഡിയം പേസറായ ആകാശിൻറഎ പ്രകടനം. ഹാട്രിക് അടക്കമായിരുന്നു പതിനഞ്ചുകാരൻ എതിർടീമിലെ എല്ലാവരെയും പുറത്താക്കിയത്. ബാവർ സിങ് സ്മാര ക്രിക്കറ്റ് ടൂർണമെൻറില്‍ പേള്‍ അക്കാദമിക്കെതിരെ ദിശ ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടിയായിരുന്നു ആകാശിൻറെ പ്രകടനം. 156 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പേള്‍ അക്കാദമി 36 റണ്‍സിന് എല്ലാരും പുറത്തായി. ആദ്യ മൂന്ന് ഓഫറുകളില്‍ രണ്ട് വീതം വീഴ്ത്തിയ ആകാശ് നാലാം ഓവറില്‍ നാല് വിക്കറ്റെടുത്ത് അപൂർവ്വ നേട്ടത്തിലേത്തി.